Categories
Film News

സാര കാട്രെ : അണ്ണാതെ പുതിയ ​ഗാനമെത്തി

രജനീകാന്തിന്റെ പുതിയ സിനിമ അണ്ണാതെ രണ്ടാമത്തെ ​ഗാനം റിലീസ് ചെയ്തു. സാരാ കാട്രെ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ വരികൾ യു​ഗഭാരതിയുടേതാണ്. ശ്രേയ ഘോഷാൽ, സിദ് ശ്രീറാം എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന റൊമാന്റിക് മെലഡി ഒരുക്കിയിരിക്കുന്നത് ഡി ഇമ്മൻ ആണ്. രജനികാന്ത്, നയൻതാര എന്നിവർ ​ഗാനരം​ഗത്തെത്തുന്നു.

അടുത്തിടെ അണിയറക്കാർ ചിത്രത്തിലെ എസ്പി ബാലസുബ്രഹ്മണ്യം ആലപിച്ച ​ഗാനം റിലീസ് ചെയ്തിരുന്നു. സാധാരണയായി രജനീകാന്ത് ചിത്രങ്ങളിലെ ടൈറ്റിൽ ​ഗാനം എസ്പിബി ആണ് ആലപിക്കാറുള്ളത്. ഇത്തവണ പക്ഷെ ഇരുവരുടേയും അവസാന കൂടിച്ചേരലായി.

ശിവ ഒരുക്കുന്ന ഫാമിലി എന്റർടെയ്നർ ആണ് അണ്ണാതെ. വലിയ താരനിര തന്നെ സിനിമയ്ക്കായി അണിനിരക്കുന്നു. കീർത്തി സുരേഷ്, മീന, ഖുശ്ബു, ജാക്കി ഷെറോഫ് ജ​ഗപതി ബാബു, പ്രകാശ് രാജ്, സൂരി, സതീഷ് എന്നിവർ സിനിമയിലെത്തുന്നു. ഈ വർഷം ദീപാവലിക്ക് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ്. നവംബർ 4 2021ന് റിലീസ് ചെയ്യും.