Categories
Film News

രജനീകാന്തിനായി എസ്പിബി അവസാനമായി ആലപിച്ച ​ഗാനം ; അണ്ണാതെ ആദ്യ​ഗാനം പുറത്തിറക്കി

രജനീകാന്ത് ചിത്രം അണ്ണാതെ ടീം സിനിമയിലെ ആദ്യ​ഗാനം പുറത്തിറക്കി. അന്തരിച്ച ​ഗായകൻ എസ്പി ബാലസുബ്ര​ഹ്മണ്യം ആണ് ​ഗാനമാലപിച്ചിരിക്കുന്നത്. ഡി ഇമ്മൻ സം​ഗീതം നൽകിയിരിക്കുന്നു. വിവേക ആണ് വരികളൊരുക്കിയത്.

രജനീകാന്തിന്റെ നിരവധി ബ്ലോക്ബസ്റ്റർ ഹിറ്റ് ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് എസ്പിബി ആണ്. നിർഭാ​ഗ്യവശാൽ അണ്ണാതെ രജനി – എസ്പിബി കൂട്ടുകെട്ടിന്റെ അവസാനചിത്രമാവുകയായിരുന്നു.

ശിവ ഒരുക്കിയിരിക്കുന്ന അണ്ണാതെ ഒരു ഫാമിലി എന്‌റർടെയ്നർ ആണ്. രജനീകാന്തിനൊപ്പം ചിത്രത്തിൽ കീർത്തി സുരേഷ്, മീന, ഖുശ്ബു, നയൻതാര, ജാക്കിഷെറോഫ്, ജ​ഗപതി ബാബു, പ്രകാശ് രാജ് തുടങ്ങി വലിയ താരനിര തന്നെയെത്തുന്നു.

ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നറിയിച്ചിരിക്കുകയാണറിയക്കാർ. നവംബർ 4 റീലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.