Categories
Film News

രജനീകാന്ത് ചിത്രം അണ്ണാതെ മോഷൻ പോസ്റ്റർ

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുതിയ സിനിമ അണ്ണാതെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മോഷൻ പോസ്റ്റർ തുടങ്ങുന്നത് ഒരു പാലത്തിന്റെ പനോരമ വ്യൂ കാണിച്ചുകൊണ്ടാണ്. ക്യാമറ നീങ്ങുമ്പോൾ പശ്ചാത്തലത്തിൽ രജനീകാന്തിന്റെ സംഭാഷണം. അതോടൊപ്പം രജനീകാന്ത് ഒരു ബൈക്കിൽ അരിവാൾ പിടിച്ച് നീങ്ങുന്നു.

പശ്ചാത്തലസം​ഗീതവും സംഭാഷണവും ആക്ഷൻ സിനിമയുടെ സൂചനകൾ നൽകുന്നു. ദീപാവലിക്ക് കൊടുങ്കാറ്റ് എത്തുമെന്നറിയിച്ചുകൊണ്ടാണ് പോസ്റ്റർ അവസാനിക്കുന്നത്. ​ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ എങ്കിലും പോസ്റ്റർ നൽകുന്ന സൂചനകൾ കിടിലൻ ആക്ഷൻ രം​ഗങ്ങളും സിനിമയിലുണ്ടെന്നാണ്. സിനിമയുടെ സം​ഗീതസംവിധായകൻ ഡി ഇമ്മൻ പോസ്റ്റർ ഷെയർ ചെയ്തു.

അണ്ണാതെ സംവിധാനം ചെയ്യുന്നത് ശിവ ആണ്. 2011ൽ കാർത്തി, തമന്ന എന്നിവർ പ്രധാനകഥാപാത്രമായെത്തിയ സിരുത്തൈ എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്കെത്തുന്നത്. അണ്ണാതെ , കലാനിധി മാരൻ സൺ പിക്ചേഴ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. അണ്ണാതെയിൽ നീണ്ട താരനിര തന്നെയെത്തുന്നു. മീന, ഖുശ്ബു, നയൻതാര, കീർത്തി സുരേഷ്, ജാക്കി ഷെറോഫ്, ജ​ഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവർ. റൂബൻ എഡിറ്റിം​ഗ്, വെട്രി ഛായാ​ഗ്രഹണം എന്നിവരാണ് അണിയറയിൽ.