Categories
Film News

അയ്യപ്പനും കോശിയും, അന്ന രേഷ്മ രാജന്‍ ജോയിന്‍ ചെയ്തു

പൃഥ്വിരാജ്- ബിജു മേനോന്‍ സിനിമ അയ്യപ്പനും കോശിയും അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സച്ചിയാണ്. അദ്ദേഹത്തിന്റെ ആദ്യസിനിമ അനാര്‍ക്കലിയിലും ഇവര്‍ തന്നെയായിരുന്നു പ്രധാനകഥാപാത്രങ്ങള്‍. സംവിധായകന്‍ രഞ്ജിത്, അദ്ദേഹത്തിന സുഹൃത്ത് പിഎം ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

അയ്യപ്പനും കോശിയും രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങളുടെ ക്ലാഷ് ആണ് പറയുന്നത്. അയ്യപ്പന്‍ നായര്‍, കോശി എന്നിവര്‍ തമ്മില്‍ ചെറിയ ലീഗല്‍ പ്രശ്‌നം. ബിജു മേനോന്‍ അയ്യപ്പന്‍ നായര്‍, പോലീസ് കോണ്‍സ്റ്റബിള്‍, അട്ടപ്പാടി. പൃഥ്വിരാജ് കോശി കുര്യന്‍ എന്ന 16വര്‍ഷത്തെ സര്‍വീസിനു ശേഷം റിട്ടയര്‍ ചെയ്ത ഹവീല്‍ദാര്‍ ആണ്. രണ്ട് വ്യക്തികളുടെയും ഈഗോ തമ്മിലുള്ള മത്സരമാണ് സിനിമ.

അങ്കമാലി ഡയറീസ് ഫെയിം അന്ന രേഷ്മ രാജന്‍ നായികയായെത്തുന്നു. കോളിവുഡില്‍ നിന്നും മറ്റൊരു നായികയുമെത്തുന്നു. സിദ്ദീഖ്, അനു മോഹന്‍, സാബുമോന്‍, അനില്‍ നെടുമങ്ങാട്, ഷാജു ശ്രീധര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സുദീപ് ഇളമന്‍ പതിനെട്ടാം പടി, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാറ്റോഗ്രാഫര്‍, ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കുന്നു. രഞ്ജന്‍ പ്രമോദ് ആണ് എഡിറ്റര്‍.