Categories
Film News

കപ്പേളയ്ക്ക് ശേഷമുള്ള അന്ന ബെന്‍ ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍

അന്ന ബെന്‍ മലയാളസിനിമാലോകത്ത് മൂന്ന സിനിമകള്‍ കൊണ്ട് തന്നെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. അവരുടെ അവസാനസിനിമ കപ്പേള നെറ്റ്ഫ്‌ലിക്‌സില്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. താരം, രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍.

ആക്ഷന് പ്രാധാന്യമുള്ള സിനിമയാണിത്, താരം സിനിമയ്ക്കായി കിക്ക് ബോക്‌സിംഗിലും പാര്‍കൗറിലും പരിശീലനം നേടുകയും ചെയ്തു. സിനിമയില്‍ നിരവധി പുതുമുഖങ്ങളെത്തുന്നു. ഉര്‍വശി അതിഥി വേഷത്തിലെത്തുന്ന സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല.

അന്ന, ജൂലൈയില്‍ c/o സൈറാബാനു ഫെയിം ആന്റണി സോണിയുടെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. റൊമാന്റിക് കോമഡി സിനിമയില്‍ അര്‍ജ്ജുന്‍ അശോകന്‍, അന്ന എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. ജൂണ്‍ എഴുതിയ അഹമ്മദ് കബീര്‍, ലിബിന്‍ വര്‍ഗ്ഗീസ് എന്നിവരുടേതാണ് തിരക്കഥ. കോവിഡ് 19 സാഹചര്യത്തില്‍ എന്ന ്ചിത്രീകരണം തുടങ്ങാനാവുമെന്നറിയില്ല.