ഹെലന്‍ ട്രയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, പ്രണവ് മോഹന്‍ലാല്‍, എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ട്രയിലര്‍ ഷെയര്‍ ചെയ്തത്. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം അന്ന ബെന്‍ നായികയായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാത്തുക്കുട്ടി സേവിയര്‍ ആണ്. വിനീത് ശ്രീനിവാസന്‍, ഹാബിറ്റ് ഓഫ് ലൈഫ്, ബിംഗ് ബാംഗ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

ഹെലന്‍ സിനിമയുടെ ഭാഗമായി ലാല്‍, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവരും ഒരു കൂട്ടം പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നു. സംവിധായകന്‍ മാത്തുക്കുട്ടി, നോബിള്‍ ബാബു തോമസ്, ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് എന്നിവരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജാക്കബിന്റെ സ്വര്‍ഗ്ഗരാജ്യം നിര്‍മ്മാതാക്കളായിരുന്നു ഇവര്‍.

ഹെലന്‍ സിനിമാറ്റോഗ്രാഫി ആനന്ദ് സി ചന്ദ്രന്‍, പ്രേമം ഫെയിം, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഫണ്‍ടാസ്റ്റിക് ഫിലിംസ് , അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്മണ്യം ടീമിന്റെ കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നു.

Published by eparu

Prajitha, freelance writer