കുമ്പളങ്ങി നൈറ്റ്സ് ഫെയിം അന്ന ബെന്‍ പുതിയ പ്രൊജക്ടുകളുമായി തിരക്കുകളിലേക്ക് കടക്കുകയാണ്. രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന അടുത്ത സിനിമയില്‍ താരമെത്തുന്നു. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ താരം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
രഞ്ജന്‍ പ്രമോദ് തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളില്‍ പ്രശസ്തനാണ്. മീശമാധവന്, അച്ചുവിന്റെ അമ്മ, നരന് തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. അവസാനം അദ്ദേഹം സംവിധാനം ചെയ്ത സിനിമ രക്ഷാധികാരി ബൈജു ഒപ്പ് വന്‍വിജയമായിരുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമ അന്ന ബെന്നിനൊപ്പമുള്ളത് ഒരു സ്ത്രീകേന്ദ്രീകൃത സിനിമയാവാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ ഔദ്യോഗികപ്രഖ്യാപനത്തോടൊപ്പം പുറത്തുവിടും.
അന്ന ബെന്‍ അടുത്തതായി എത്തുന്നത് മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്യുന്ന ഹെലന് എന്ന സിനിമയിലാണ്. വിനീത് ശ്രീനിവാസന് സിനിമ നിര്‍മ്മിക്കുന്നു. അടുത്ത മാസം സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്. അന്ന നടന് മുസ്തഫയുടെ സംവിധാനസംരംഭത്തിലും ഭാഗമാകുന്നു. റോഷന് മാത്യു, ശ്രീനാഥ് ഭാസി, തന്വി റാം എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.