Categories
Film News

അന്നബെന്‍ കിക്ക് ബോക്‌സിംഗ് ട്രയിനിംഗില്‍

മലയാളസിനിമയിലെ ഏറ്റവും വേണ്ടപ്പെട്ട താരമായി മാറിയിരിക്കുകയാണ് അന്നബെന്‍. കുമ്പളങ്ങി നൈറ്റസ് ,ഹെലന്‍ എന്നീ സിനിമകളിലെ ശ്രദ്ധേയ പ്രകടനത്തിന് പിറകിലായി താരത്തിന്റെ കപ്പേള എന്ന സിനിമ അടുത്തിടെ റിലീസ് ചെയ്തിരുന്നു. പ്രശസ്ത സംവിധായകന്‍ രഞ്ജന്‍ പ്രമോദിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍.

ആക്ഷന്‍ ചിത്രമാണിതെന്നും,സിനിമയിലേക്കായി കിക്ക് ബോക്‌സിംഗ് പരിശീലനം നടത്തിയെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രീകരണത്തിന് മുമ്പായി രണ്ട് മാസത്തോളം പ്രൊഫഷണല്‍ ട്രയിനിംഗ് നേടി.ഉര്‍വ്വശി, സാജു കൊടിയന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനായും പ്രശസ്തനാണ് രഞ്ജന്‍ പ്രമോദ്. നിരവധി ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുടെ മീശമാധവന്‍, അച്ചുവിന്റെ അമ്മ, നരന്‍ തുടങ്ങിയവയുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത സിനിമ രക്ഷാധികാരി ബൈജു ഒപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന ബെന്നിനൊപ്പമുള്ള പുതിയ സിനിമയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
രഞ്ജന്‍ പ്രമോദിന്റെ സിനിമയ്ക്ക് ശേഷം അന്ന ബെന്‍, c/o സൈറബാനു ഫെയിം ആന്റണി സോണിയുടെ പുതിയ സിനിമയിലെത്തും. അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്നു. ജൂണ്‍ എഴുത്തുകാരായ അഹമ്മദ് കബീര്‍, ലിബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.