Categories
Film News

അന്നബെൻ – സണ്ണി വെയ്ൻ ചിത്രം സാറ , ആമസോൺ പ്രൈമിൽ, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അന്നബെൻ – സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് സാറ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ റിലീസ് ചെയ്യുകയാണ്. ജൂലൈ 5ന് സിനിമ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു.

സാറായുടെ തിരക്കഥ അക്ഷയ് ഹരീഷ് ഒരുക്കിയിരിക്കുന്നത് റൊമാന്റിക് കോമഡി എന്റർടെയ്നർ ആയാണ്. അന്ന ബെൻ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാകുന്നത്. സഹതാരങ്ങളായി അജു വർ​ഗ്​ഗീസ്, സൃന്ദ, മല്ലിക സുകുമാരൻ, ധന്യ വർമ്മ, തുഷാര, സിജു വിൽസൺ എന്നിവരെത്തുന്നു. വിനീത് ശ്രീനിവാസൻ സിനിമയിൽ അതിഥി താരമായെത്തുന്നു.

ലൂക, കുറുപ്പ് ഫെയിം നിമിഷ രവി ഛായാ​ഗ്രഹണം. ഷാൻ റഹ്മാൻ സം​ഗീതമൊരുക്കുന്നു. ജൂഡിൻെറ മുൻ സിനിമകൾക്കും സം​ഗീതമൊരുക്കിയത് ഷാൻ തന്നെയായിരുന്നു – ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ​ഗദ,. റിയാസ് കെ ബാദർ എഡിറ്റിം​ഗ് നിർവഹിക്കുന്നു.

സാറ നിർമ്മച്ചിരിക്കുന്നത് കെ മുരളിധരൻ,ശാന്ത മുരളി എന്നിവരാണ്. പ്രീമിയറിനു മുമ്പായി അണിയറക്കാർ ടീസറും ട്രയിലറും റിലീസ് ചെയ്യാനൊരുങ്ങുകയാണ്.