2016ല്‍ ആനന്ദം എന്ന സിനിമയിലൂടെ നിര്മ്മാണരംഗത്തേക്കുകൂടി കടന്ന നടനും ഗായകനും സംവിധായകനുമൊക്കെയായ വിനീത് ശ്രീനിവാസന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്.
തണ്ണീര്‍മത്തന്‍ എന്ന പുതിയ സിനിമയ്ക്ക് കിട്ടിയ അഭിനന്ദനങ്ങള്‍ക്ക് നന്ദി. പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത ദിവസം തുടങ്ങുകയാണ്… ആനന്ദം എന്ന സിനിമയ്ക്ക് ശേഷമുള്ള തന്റെ രണ്ടാമത്തെ നിര്‍മ്മാണം…
ആഗസ്റ്റ് 1ന് വൈകീട്ട് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഹെലന് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുമുഖം മാത്തുക്കുട്ടി സേവിയര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന് ,നോബിള്‍ ബാബു തോമസ്, ആല്‍ഫ്രഡ് കുര്യന് ജോസഫ് എന്നിവരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായി കുമ്പളങ്ങി നൈറ്റ്സ് ഫെയിം അന്ന ബെന്‍ എത്തുന്നു. നോബിള്‍ ബാബു തോമസ്, ജാക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന, നായകവേഷം ചെയ്യുന്നു. ലാല്‍ പോള്‍, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും സിനിമയിലെത്തും.
അണിയറയില്‍ സംഗീതമൊരുക്കുന്നത് ഷാന്‍ റഹ്മാന്, സിനിമാറ്റോഗ്രാഫര്‍ ആനന്ദ് സി ചന്ദ്രന്,ഷമീര്‍ മുഹമ്മദ് എഡിറ്റര്‍ എന്നിവരുണ്ട്. വിനീത് ഹാബിറ്റഅ ഓഫ് ലൈഫ് ബിഗ് ബാംഗ് എന്റര്‍ടെയ്ന്‍മെന്റ്്സിന്റെ ബാനറില്‍ ഒരുക്കുന്ന സിനിമ ഫണ്ടാസ്റ്റിക് ഫിലിംസ്, അജു വര്‍ഗ്ഗീസ്, ധ്യാന്‍ ശ്രീനിവാസന്, വിശാഖ് സുബ്രഹ്മണ്യം എന്നിവരുടെ, റിലീസിനെത്തിക്കുന്നു.