ഈ വർഷത്തെ സൂപ്പർഹിറ്റ് സിനിമ അഞ്ചാം പാതിര ടീം വീണ്ടും ത്രില്ലറിനായി ഒരുമിക്കുന്നു. നിർമ്മാതാവ് ആഷിഖ് ഉസ്മാൻ ഒഫീഷ്യൽ പ്രഖ്യാപനം നായകൻ കുഞ്ചാക്കോ ബോബനും സംവിധായകൻ മിഥുൻ മാനുവൽ തോമസിനുമൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തു കൊണ്ട് ചെയ്തു.
Thriller Boyzzzz….. At it again!!! MMT,AU,SK,SS,SS & KB @ANVAR HUSSAIN🔥🔥🔥🔥🔥🔥 God willing for another Thrilling experience 😈 Maybe the end was just the BEGINNING 💥💥💥💥💥💥
Posted by Kunchacko Boban on Thursday, December 3, 2020
അഞ്ചാംപാതിരയുടെ സ്വീകൽ ആയിരിക്കും ചിത്രമെന്നാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് നൽകുന്ന സൂചന. അൻവർ ഹുസൈൻ എന്ന ക്രിമിൽ സൈക്കോളജിസ്റ്റ് ആയി കുഞ്ചാക്കോ ബോബന് എത്തുന്നു. സിനിമാറ്റോഗ്രാഫർ ഷൈജു ഖാലിദ്, സംഗീതം സുശിൻ ശ്യാം, എഡിറ്റർ സൈജു ശ്രീധരൻ തുടങ്ങിയ അണിയറക്കാർ തന്നെ തുടരും.
അഞ്ചാംപാതിര, ജനുവരിയിൽ റിലീസ് ചെയ്ത സിനിമ കുഞ്ചാക്കോബോബന്റെ കരിയറിലെ മികച്ച വിജയമായിരുന്നു. മിഥുൻ മാനുവൽ തോമസിന്റെ ത്രില്ലർ വിഭാഗത്തിലെ ആദ്യസിനിമയായിരുന്നു.