Categories
Film News

കുഞ്ചാക്കോ ബോബന്റെ അഞ്ചാംപാതിര റിലീസ് തീയ്യതി പ്രഖ്യാപിച്ചു

മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയാണ് അഞ്ചാം പാതിര. ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ജനുവരി 10ന് ചിത്രം റിലീസ് ചെയ്യും. ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള അഞ്ചാംപാതിരയില്‍ ടാലന്റഡായിട്ടുള്ള താരങ്ങളും അണിയറക്കാരുമാണുള്ളത്.

സംവിധായകന്‍ മിഥുന്‍ ആദ്യമായാണ് ത്രില്ലര്‍ സിനിമ ഒരുക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍സിനിമകളെല്ലാം തന്നെ തമാശ നിറഞ്ഞ ഫീല്‍ ഗുഡ് ചിത്രങ്ങളായിരുന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അദ്ദേഹത്തിന്റെ അവസാനസിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ സംവിധായകന്‍ തിരിച്ചുവരവിനൊരുങ്ങുന്ന സിനിമ കൂടിയാണ് അഞ്ചാംപാതിര. ആഷിഖ് ഉസ്മാന്‍ അര്‍ജന്റീന ഫാന്‍സിന്റെ നിര്‍മ്മാതാവ് തന്നെയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.

അഞ്ചാംപാതിരയില്‍ കുഞ്ചാക്കോ ബോബന്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റ് അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമായാണെത്തുന്നത്. ഷറഫുദ്ദീന്‍, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് തുടങ്ങി നീണ്ട ഒരു സഹതാരനിര തന്നെ ചിത്രത്തിലുണ്ട്. അണിയറയില്‍ ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫറും, സുശിന്‍ ശ്യാം മ്യൂസികും, സൈജു ശ്രീധരന്‍ എഡിറ്ററുമാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം കേരളത്തില്‍ അവതരിപ്പിക്കുന്നു.