Categories
Film News

അഞ്ചാംപാതിര ടീം ആറാം പാതിരയ്ക്കായി ഒന്നിക്കുന്നു

അഞ്ചാംപാതിരയുടെ ആദ്യവാർഷികത്തിൽ അണിയറക്കാർ റീയൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നു. ആറാം പാതിര എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയ്ക്ക് സ്വീകൽ ആയിരിക്കില്ലെങ്കിലും കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രം ക്രിമിനോളജിസസ്റ്റ് അൻവർ ഹുസൈൻ ആയെത്തുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്നു.

സംവിധായകൻ മിഥുന്‍റെ അഭിപ്രായത്തിൽ ആറാംപാതിര വ്യത്യസ്തമായ ഒരു ത്രില്ലർ സിനിമയാണ്. പുതിയ സിനിമ അൻവർ ലീഡ് ചെയ്യുന്ന മറ്റൊരു ഇൻവസ്റ്റിഗേഷൻ ആണ്. കൊച്ചിയിൽ കേന്ദ്രീകരിച്ചായിരുന്നു അഞ്ചാംപാതിര എങ്കിൽ പുതിയ സിനിമ ഒരു ഹിൽസ്റ്റേഷനിലായിരിക്കും. സിനിമാറ്റോഗ്രാഫർ ഷൈജു ഖാലിദ്, സംഗീതസംവിധായകൻ സുശിൻ ശ്യാം, എഡിറ്റർ സൈദു ശ്രീധരൻ എന്നിവര്‍ തന്നെയാണ് അണിയറയിൽ.

അഞ്ചാംപാതിര ബോക്സ് ഓഫീസിൽ വൻവിജയമായിരുന്നു. 2021 രണ്ടാംപകുതിയിൽ ചിത്രീകരണം തുടങ്ങി ഡിസംബറിൽ ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്.