Categories
Film News

കപ്പേള തെലുഗ് റീമേക്കിൽ അനിഘ സുരേന്ദ്രൻ നായികയാകുന്നു

കപ്പേള തെലുഗിലേക്ക് റീമേക്ക് ചെയ്യുകയാണ്. അല വൈകുണ്ഠപുരം, ജെഴ്സി തുടങ്ങിയ സിനിമകൾ നിർമ്മിച്ച സിതാര എന്‍റർടെയ്ൻമെന്‍റ്സ് ആണ് സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളി താരം അനിഘ സുരേന്ദ്രന്‍ ചിത്രത്തിൽ നായികയായെത്തുന്നു. നിരവധി ഭാഷകളിൽ ബാലതാരമായി അനിഘ മുമ്പെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് താരം നായികയായെത്തുന്നത്.

കപ്പേള, നടൻ മുഹമ്മദ് മുസ്തഫ ഒരുക്കിയ സിനിമയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുമെത്തുന്ന ഒരു പെൺകുട്ടി ചില ഭയാനകസംഭവങ്ങളിൽ അകപ്പെടുന്നതും രക്ഷപ്പെടുന്നതുമാണ് സിനിമ.തിയേറ്ററുകളിൽ വേണ്ടത്ര പ്രതികരണങ്ങൾ ലഭിക്കാതിരുന്ന സിനിമയ്ക്ക് വലിയ വരവേല്പാണ് നെറ്റ്ഫ്ലിക്സിൽ ലഭിച്ചത്.

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരാണ് മലയാളത്തിൽ പ്രധാന കഥാപാത്രമായെത്തുന്നു. തെലുഗിൽ നവീൻ ചന്ദ്ര, വിശ്വക് സെൻ എന്നിവരാണ് പ്രധാനതാരങ്ങൾ.