Categories
Film News

ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിനായി അങ്കമാലി ഡയറീസ് ടീം വീണ്ടും ഒന്നിക്കുന്നു

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ സെന്‍സേഷണല്‍ ഹിറ്റ് സിനിമ അങ്കമാലി ഡയറീസ് 65ഓളം പുതുമുഖങ്ങളെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തി. അവരില്‍ നിരവധി പേര് ഇന്ന് സിനിമാമേഖലയില്‍ അവരവരുടേതായ സ്ഥാനം നേടി. നായകനായെത്തിയ ആന്റണി വര്‍ഗ്ഗീസ് നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവര്‍, ഭീമന്‍, പോര്‍ക്ക് വര്‍ക്കി എന്നീ കഥാപാത്രങ്ങള്‍, തിരക്കഥാക്കൃത്തുക്കളാവുകയാണ്.

മലയാളമനോരമയ്ക്ക് നല്‍കിയ ഒരു ചാറ്റ് ഷോയ്ക്കിടെ ആന്റണി വര്‍ഗ്ഗീസ് അറിയിച്ചതാണ് ഈ വിവരം. വിനീത്, കിച്ചു എന്നിവര്‍ തിരക്കഥ ഒരുക്കുന്ന പുതിയ സിനിമയ്ക്ക് വേണ്ടി അങ്കമാലി ഡയറീസ് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യും. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ഒരുക്കിയ സംവിധായകന്‍. സിനിമയുടെ ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല.

ആന്റണി വര്‍ഗ്ഗീസിന്റെ അടുത്ത റിലീസ് ജല്ലിക്കെട്ട് ആണ്. ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ഒരുക്കുന്നു. ജൂഡ് ആന്റണി ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തും, ജൂഡിന്‍രെ മുന്‍ അസോസിയേറ്റ് ആയിരുന്ന നിതീഷ് സഹദേവ് ആണ് സിനിമ സംവിധാനം ചെയ്യുക.

നിഖില്‍ പ്രേംരാജിന്റെ ഫുട്‌ബോള്‍ അടിസ്ഥാനമാക്കിയുള്‌ള സിനിമയാണ് അടുത്തത്. അച്ചാപ്പു മൂവി മാജികിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കും.