Categories
Film News

ലൂസിഫര്‍ ടീം അനീഷ് ജി മേനോന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു

ലൂസിഫര്‍ അണിയറക്കാര്‍ പ്രൊമോഷന്റെ ഭാഗമായി ഇത്തവണ ഇറക്കിയിരിക്കുന്നത് അനീഷ് ജി മേനോന്റെ പോസ്റ്റര്‍. അനീഷ് വെള്ള ഖാദി ഷര്‍ട്ടിട്ട് മുഖത്ത് പ്രത്യേക ഭാവവുമായാണ് പോസ്റ്ററില്‍.

നടന്‍ പൃഥ്വിരാജ് നിര്‍മ്മാതാവ് എന്നതു കൂടാതെ സംവിധാനത്തിലേക്കും എത്തുകയാണ് ലൂസിഫറിലൂടെ. മോഹന്‍ലാല്‍ നായകകഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയനേതാവായെത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്‌റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. മുരളി ഗോപി തിരക്കഥ ഒരുക്ുകന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസും ഭാഗമാവുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയാണ് ലൂസിഫര്‍.

സുജിത് വാസുദേവ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസ് സിനിമ റിലീസ് ചെയ്യുന്നു. മാര്‍ച്ച് 28ന് സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.