സൗബിന് ഷഹീര്‍ നായകനായെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വെര്ഷന് 5.25 ട്രയിലറെത്തി. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്തിരിക്കുന്ന സിനിമ സന്തോഷ് ടി കുരുവിള മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നു. ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം തന്നെ ട്രയിലറിലെത്തുന്നു.
സൗബിന് ഷഹീറിനൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ അച്ഛനായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. താരത്തിന്റെ ലുക്ക് വേറിട്ട് നില്ക്കുന്നു. സൈജു കുറുപ്പ്, മാല പാര്‍വ്വതി, കെന്‍ഡി സിര്‍ദോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സയന്‍സ് ഫിക്ഷന്‍ എലമെന്റുകളുള്ള ഒരു ഫാമിലി എന്റര്ടെയ്നര് സിനിമയാണ് കുഞ്ഞപ്പന്.
അണിയറയില്‍ ഹരിനാരായണന്, എഎസ് ശ്രീഹരി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്കിയിരിക്കുന്നു. സൈജു ശ്രീധരന് എഡിറ്റിംഗും, സാനു ജോണ്‍ വര്‍ഗ്ഗീസ് ക്യാമറയും ഒരുക്കിയിരിക്കുന്നു.