Categories
Film News teaser

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ടീസര്‍

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 റിലീസിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത സിനിമയുടെ ടീസര്‍ വളരെ സ്വീകാര്യമായിരിക്കുകയാണ്. സിനിമ പ്രഖ്യാപിച്ചതുമുതലേ ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന സിനിമയാണിത്. റോബോട്ടും മനുഷ്യനും തമ്മിലുള്ള ഇന്ററാക്ഷനാണ് സിനിമ എന്നതുതന്നെയാണ് കാരണം. ഹോളിവുഡില്‍ നിരവധി തവണ പരീക്ഷിച്ചിട്ടുള്ളതാണെങ്കിലും മലയാളത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സബ്ജക്റ്റ് സിനിമയാകുന്നത്.

അണിയറക്കാര്‍ പറയുന്നത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ഒരു ഫാമിലി ഡ്രാമ വിത്ത് സയന്‍സ് ഫിക്ഷന്‍ ആണെന്നാണ്. സൗബിന്‍ ഷഹീര്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ കേന്ദ്രകഥാപാത്രമായും സുരാജ് വെഞ്ഞാറമൂട് അദ്ദേഹത്തിന്റെ അച്ഛനായുമെത്തുന്നു. ഇരുവരും നിരവധി തവണ ഒന്നിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും അടുത്ത് വികൃതി എന്ന സിനിമയില്‍, ആദ്യമായാണ് അച്ഛന്‍ മകന്‍ വേഷത്തിലെത്തുന്നത്. സൈജു കുറുപ്പ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മുമ്പ് ബോളിവുഡ് ചിത്രങ്ങളായ ഫോഴ്‌സ്, മര്ദ് കോ ദര്‍ദ് നഹി ഹോത, ബദായി ഹോ എന്നീ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്നു. അദ്ദേഹത്തിന്റെ സംവിധാനസംരംഭത്തില്‍ അണിയറയിലെത്തുന്നത് സനു ജോണ്‍ വര്‍ഗ്ഗീസ്, കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, വസീര്‍, വിശ്വരൂപം സീരീസ് തുടങ്ങിയ ചിത്രങ്ങളിലെ ക്യാമറ ചെയ്ത വ്യക്തി, ബിജിബാല്‍ സംഗീതം, സൈജു ശ്രീധരന്‍ എഡിറ്റിംഗ് എന്നിവരാണ്. സന്തോഷ് ടി കുരുവിള മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.നവംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.