Categories
Film News

ആൻഡ്രോയിഡ് വെർഷൻ 5.25 തമിഴിൽ

അടുത്തിടെയായി മലയാളസിനിമകളുടെ റീമേക്ക് അവകാശം വളരെ വേഗത്തിലാണ് വിറ്റുപോകുന്നത്. അയ്യപ്പനും കോശിയും,കപ്പേള, പ്രതി പൂവൻകോഴി, ഹെലൻ എന്നിവയെല്ലാം. പുതിയതായി ഇക്കൂട്ടിത്തിലേക്കെത്തുകയാണ് രതീഷ് ബാലകൃഷ്ണന് പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷ 5.25.

പ്രശസ്ത തമിഴ് സംവിധായകൻ കെഎസ് രവികുമാർ ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ്. അദ്ദേഹം നിർമ്മിക്കുന്ന സിനിമ അദ്ദേഹത്തിന്‍റെ അസോസിയേറ്റ്സ് ആയ ശബരി, ശരവണൻ എന്നിവർ ചേർന്നൊരുക്കുന്നു. ചിത്രത്തിലെ താരങ്ങളേയും മറ്റണിയറക്കാരേയും പരിചയപ്പെടുത്തി ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷഹീർ, എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമ നിരൂപകപ്രശംസ നേടിയിരുന്നു. സംസ്ഥാന തലത്തിൽ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി.

തമിഴിലേക്ക് തമിഴ് പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന തരത്തിൽ എന്തെല്ലാം മാറ്റങ്ങൾ തിരക്കഥയിലുണ്ടാവുമെന്ന് കാത്തിരിക്കാം.