കുടുംബത്തിലെ എല്ലാ അംഗങ്ങളുമെത്തുമ്പോഴാണ് കുടംബചിത്രം പൂര്‍ണ്ണവും അവിസ്മരണീയവുമായിത്തീരുന്നത്. സൗബിന് ഷഹീര്‍ നായകനായെത്തുന്ന പുതിയ സിനിമ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വെര്ഷന് 5.25 പുതിയ പോസ്റ്റര്‍ അത്തരത്തിലൊന്നാണ്. സൗബിന് ഷഹീര്‍, സുരാജ് വെഞ്ഞാറമൂട്, കെന്‍ഡി സിര്‍ദോ, സൈജു കുറുപ്പ്, ഒരു പശു, കൂട്ടത്തില്‍ ഏറ്റവും വേണ്ടപ്പെട്ട റോബോട്ടും ആണ് കുടുംബചിത്രത്തിന് പോസ് ചെയ്യുന്നത്.
നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കുന്ന കുഞ്ഞപ്പന് 5.25 സയന്‍സ് ഫിക്ഷന്‍ എലമെന്റുകളുള്ള ഒരു ഫാമിലി എന്റര്ടെയ്നര് ആയിരിക്കും. വിറകടുപ്പ് കത്തിക്കുന്ന ഒരു റോബോട്ട് എത്തുന്ന ടീസര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു.
മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ചിത്രം നിര്‍മ്മിക്കുന്നു. സനു വര്‍ഗ്ഗീസ് ക്യാമറയും, സൈജു ശ്രീധരന് എഡിറ്റിംഗും, ബിജിബാല്‍ സംഗീതവും ഒരുക്കുന്നു.