Categories
Film News

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തമിഴിൽ ഗൂഗിൾ കുട്ടപ്പൻ

മലയാളം ഹിറ്റ് സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25 തമിഴിലേക്കൊരുക്കുകയാണ്. പ്രശസ്ത സംവിധായകൻ കെഎസ് രവികുമാർ ആണ് സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. മലയാളത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഇദ്ദേഹം തന്നെയാണ്. രവികുമാറിന്‍റെ മുൻ അസിസ്റ്റന്‍റുമാരായ ശബരി, ശരവണൻ എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗൂഗിൾ കുട്ടപ്പൻ എന്നാണ് പേരിട്ടിരിക്കുന്നത്.

ബിഗ് ബോസ് ഫെയിം ദർശൻ, ലോസ്ലിയ എന്നിവർ മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങളാകുന്നു. യോഗി ബാബു ചിത്രത്തിൽമുഖ്യവേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ലോഞ്ചിംഗ് ചടങ്ങ് നടന്നു. ഗിബ്രാൻ സംഗീതമൊരുക്കുന്നു.