Categories
Film News

ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴ് വെർഷൻ കൂ​ഗിൾ കുട്ടപ്പ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25 തമിഴിൽ കൂ​ഗിൾ കുട്ടപ്പ എന്ന പേരിലെത്തുന്നു. കഴിഞ്ഞ ദിവസം നടൻ സൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത തമിഴ് സംവിധായകൻ കെഎസ് രവികുമാർ ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഇദ്ദേഹമാണ്. രവികുമാറിന്റെ മുൻ അസിസ്റ്റന്റുമാരായിരുന്ന ശബരി, ശരവണൻ എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മലയാളത്തിൽ സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷഹീറും പ്രധാന കഥാപാത്രമായെത്തിയ സിനിമ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി.

തമിഴിൽ പൂവൈയ്യാർ, മാസ്റ്റർ ഫെയിം ഹ്യുമണോയിഡ് റോബോട്ടാകുന്നു. ബി​ഗ് ബോസ് താരങ്ങളായ തർഷന്, ലോസ്ലിയ എന്നിവരും യോ​ഗി ബാബുവും മുഖ്യവേഷത്തിലെത്തുന്നു.

തമിഴ് പ്രേക്ഷകർക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയാണ് സിനിമ ഒരുക്കുന്നത്.