Categories
Film News

ദളപതി 64ല്‍ ആന്‍ഡ്രിയ ജെര്‍മി ഗ്രേ ഷെയ്ഡഡ് റോളില്‍

വിജയ് ലോകേഷ് കനകരാജ് ചിത്രം വളരെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദളപതി 64 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ വിജയ് സേതുപതി, ആന്റണി വര്‍ഗ്ഗീസ്, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മി, ഗൗരി ജി കിഷന്‍, രമ്യ സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ദളപതി 64ല്‍ വിജയ് കോളേഡ് പ്രൊഫസര്‍ ആയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് സേതുപതി വില്ലന്‍ വേഷത്തിലാണെത്തുന്നത്. ആന്‍ഡ്രിയയുടെ കഥാപാത്രവും ഗ്രേ ഷെയ്ഡിലുളളതായിരിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. തുപ്പരിവാലന്‍, വട ചെന്നൈ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ േ്രഗ ഷെയ്ഡഡ് റോളുകള്‍ ശ്രദ്ധേയമായിരുന്നു. ദളപതി 64ല്‍ താരം ചില ആക്ഷന്‍ സീനുകളിലുമെത്തുന്നുവെന്നും അതിനായി പ്രത്യേക പരിശീലനം നേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സംവിധായകന്‍ ലോകേഷ് പറയുന്നത്, ദളപതി 64 മുഴുവനായും വ്യത്യസ്തമായ സിനിമയായിരിക്കും. വിജയുടെ പതിവ് മസാല എന്റര്‍ടെയ്‌നറുകളില്‍ നിന്നും വ്യത്യസ്തമായുള്ളത്. ലോകേഷ് ആടൈ സംവിധായകന്‍ രത്‌നകുമാര്‍, പൊന്‍ പാര്‍ത്ഥിപന്‍ എന്നിവരുടെ അഡീഷണല്‍ സ്‌ക്രീന്‍പ്ലേയ്‌ക്കൊപ്പം സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സേവിയര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന സിനിമ 2020 സമ്മര്‍ റിലീസായെത്തും. ന്യൂ ഇയര്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെത്തുമെന്ന് ഇന്‍ഡസ്ട്രിയില്‍ ചില വാര്‍ത്തകളുണ്ട്. അണിയറക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.