Categories
Film News

മിസ്കിന്റെ പിസാസു 2വിൽ ആൻഡ്രിയ ജെറമിയ എത്തുന്നു

മിസ്കിൻ തന്റെ പിറന്നാള്‍ ദിനത്തിൽ അദ്ദേഹത്തിന്റെ തന്നെ ഹിറ്റ ഹൊറർ സിനിമ പിസാസ് സീക്വൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ആദ്യസിനിമയുടെ തുടർച്ചയാവില്ല. പിസാസു 2 വിൽ ആന്‍ഡ്രിയ ജെറാമിയ നായികയാകുന്നു. ഇളയരാജയുടെ മകൻ കാർത്തിക് രാജ സംഗീതം ഒരുക്കുന്നു.

2014ൽ ഇറങ്ങിയ പിസാസു വളരെ ശ്രദ്ധ നേടിയിരുന്നു. നാഗ, മലയാളി താരം പ്രയാഗ മാർട്ടിൻ എന്നിവർ നായകകഥാപാത്രങ്ങളായെത്തി.

പിസാസു 2 വിൽ ആൻഡ്രിയയ്ക്കൊപ്പം രാജ്കുമാർ പിച്ചുമണി എത്തുന്നു. മിസ്കിൻ ചിത്രം സൈക്കോവിൽ വില്ലൻ വേഷം ചെയ്തിരുന്നു. ആൻഡ്രിയ തുപ്പരിവാലനിൽ സംവിധായകനൊപ്പം ജോലി ചെയ്തിട്ടുണ്ട്.

പിസാസു 2 നവംബറിൽ തുടങ്ങാനാണ് അണിയറക്കാർ പ്ലാൻ ചെയ്യുന്നത്. മിസ്കിൻ അരുൺ വിജയ്, ചിമ്പു ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.