Categories
Film News

അന്ത കണ്ണ പാതാക്കാ, മാസ്റ്ററിലെ ഗാനം

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രം മാസ്റ്ററില്‍ നിന്നും പുതിയ ഗാനം. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. കൊറോണ വൈറസ് ഔട്ട് ബ്രേക്ക് സാഹചര്യത്തില്‍ സിനിമയുടെ റിലീസ് നീട്ടിവയ്ക്കാനാണ് സാധ്യത. അണിയറക്കാര്‍ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അന്ത കണ്ണ പാതാക്ക എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.

പ്രധാനതാരങ്ങളായ വിജയ്, മാളവിക മോഹനന്‍ എന്നിവരാണ് ഗാനരംഗത്ത്. പോപുലര്‍ മ്യൂസിക് ഡയറക്ടര്‍ യുവാന്‍ ശങ്കര്‍ രാജ ആലപിച്ചിരിക്കുന്നു. അനിരുദ്ധ് ഈണം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ എഴുതിയിരിക്കുന്നു.

മാസ്റ്റര്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. വിജയ് കോളേജ് പ്രൊഫസറായി ചിത്രത്തിലെത്തുന്നു. മാളവിക മോഹന്‍ ആണ് നായികയായെത്തുന്നത്. വിജയ് സേതുപതി ചിത്രത്തിലെ പ്രധാനവില്ലനാകുന്നു. ആന്‍ഡ്രിയ ജര്‍മിയ, ശന്തനു ഭാഗ്യരാജ്, മഹേന്ദ്രന്‍, ഗൗരി ജി കിഷന്‍ തുടങ്ങിയവരും സഹതാരങ്ങളായെത്തുന്നു.

സംഗീതം അനിരുദ്ധ്, എഡിറ്റര്‍ ഫിലോമിന്‍ രാജ്, സിനിമാറ്റോഗ്രാഫര്‍ സത്യന്‍ സൂര്യന്ഡ എന്നിവരാണ് അണിയറയില്‍. സേവിയര്‍ ബ്രിട്ടോ എക്്‌സ് ബി പിക്‌ചേഴ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.