Categories
Film News trailer

ആന്റ ദ ഓസ്‌കാര്‍ ഗോസ് ടു ട്രയിലര്‍

ടൊവിനോ തോമസ് നായകനായെത്തുന്ന ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ട്രയിലര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം 7ലക്ഷത്തിലധികം വ്യൂകളാണ് നേടിയിരിക്കുന്നത്. സിനിമാസംവിധായകരുടെ ജീവതത്തിലേക്ക് ഒരു എത്തിനോട്ടം ആണ് ട്രയിലര്‍ കാണിക്കുന്നത്. മലയാളസിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമ.ടൊവിനോ തോമസ് സിനിമയില്‍ പാഷനേറ്റ് ആയിട്ടുള്ള യുവസംവിധായകന്‍ ഇസ്ഹാക്ക് ഇബ്രാഹിം ആയെത്തുന്നു.

അടുത്തിടെ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ആല്‍ബര്‍ട്ട ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നിരുന്നു. മേളയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. നല്ല നടനും, സംവിധായകനും, സിനിമയ്ക്കും, സപ്പോര്‍ട്ടിംഗ് ആക്ട്രസിനുമുള്ള പുരസ്‌കാരങ്ങള്‍.

നിരവധി സിനിമാസംവിധായകരുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ സലീം അഹമ്മദ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോയൊടൊപ്പം അനു സിതാര, സിദ്ദീഖ്, ലാല്‍, ശ്രീനിവാസന്‍, സലീം കുമാര്‍, സറീന വഹാബ്, അപ്പാനി ശരത് എന്നിവരും സിനിമയിലുണ്ട്.

പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ മധു അമ്പാട്ട്, സംഗീത സംവിധായകന്‍ ബിജിപാല്‍, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി എന്നിവരാണ് അണിയറയില്‍. കനേഡിയന്‍ മൂവി കോര്‍പ്പുമായി ചേര്‍ന്ന അലന്‍ മീഡിയ സിനിമ അവതരിപ്പിക്കുന്നു. ജൂണ്‍ 21ന് സിനിമ റിലീസ് ചെയ്യും.