Categories
Film News

ആൻഡ് ദ ഓസ്കാർ ഗോസ് ടു; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് സലീം അഹമ്മദ്

സിനിമക്കുള്ളിൽ നിൽക്കുന്നൊരു സിനിമ എന്ന ആശയവുമായി എത്തുന്ന സലീം അഹമ്മദ് ചിത്രമാണ് ആൻഡ് ദ ഓസ്കാർ ഗോസ് ടു.  പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് ഒരുക്കുന്ന ചിത്രമെന്ന വിശേഷണവും ആൻഡ് ദ ഓസ്കാർ ഗോസ് ടുവിനുള്ളതാണ്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷമുള്ള ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി കഴിഞ്ഞു. ഫേസ് ബുക്കിലൂടെയാണ് ചിത്രത്തിന്റെ പേരും , ഫസ്റ്റ് ലുക്കും പുറത്ത് വിട്ടത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത് വിടുമെന്നും സലീം വ്യക്തമാക്കിയിട്ടുണ്ട്.
ടൊവിനോ നായകനായെത്തുന്ന ആൻഡ് ദ ഓസ്കാർ ഗോസ് ടുവിൽ അഭിനയ മോഹിയായ ഒരു ചെറുപ്പക്കാരനായാണ്  താരം അഭിനയിക്കുന്നത്.  ആൻഡ് ദ ഓസ്കാർ ഗോസ് ടുവിന്റെ ചിത്രീകരിച്ചിരിക്കുന്നത് കാനഡ, തിരുവനന്തപുരം, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായാണ്. ടെവിനോയെ കൂടാതെ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയിൽ ശബ്ദ വിന്യാസം റസൂൽ പൂക്കുട്ടിയാണ് ചെയ്യുന്നത്.
ആദ്യ ചിത്രമായ ആദാമിന്റെ മകൻ അബുവിലെ അഭിനയത്തിന് സലീം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.