Categories
Film News teaser

ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ടീസര്‍ കാണാം

ടൊവിനോ തോമസിന്റെ ആന്റ് ദ ഓസ്‌കാര്‍ ഗോസ് ടു ഈ മാസം അവസാനം റിലീസ് ചെയ്യുകയാണ്. ജൂണ്‍ 21നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമ ഒരുക്കുന്നത് അവാര്‍ഡ് ജേതാവായ സലീം അഹമ്മദ് ആണ്. ടൊവിനോ തോമസ് യുവസംവിധായകനായാണ് സിനിമയിലെത്തുന്നത്.സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

ടൊവിനോ തോമസ് വളരെ പ്രതീക്ഷയോടെയാണ് സിനിമയെ കാണുന്നത്. മുഴുവനായും കൊമേഴ്‌സ്യല്‍ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ഒരു ഇന്റര്‍നാഷണല്‍ സിനിമയാണിതെന്നാണ് താരം പറഞ്ഞത്. നിരവധി സിനിമാസംവിധായകരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സലീം അഹമ്മദ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു സിനിമ അതിന്റെ സംവിധായകനെ ഓസ്‌കാര്‍ വേദിയിലെത്തിക്കുന്ന കഥയാണ് സിനിമ പറയുന്നത്.

സിനിമയുടെ ഭാഗമായി സിദ്ദീഖ്, അനു സിതാര, ലാല്‍, ശ്രീനിവാസന്‍, സലീം കുമാര്‍, സറീന വഹാബ്, അപ്പാനി ശരത് എന്നിവരുമെത്തുന്നു. അണിയറയിലെത്തുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്പാട്ട്, സംഗീത സംവിധായകന്‍ ബിജിപാല്‍, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി എന്നിവരാണ്. അലന്‍ മീഡിയ കനേഡിയന്‍ മൂവി കോര്‍പ്പുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു.