Categories
Film News

ഗഗനചാരിയിൽ ഏലിയനായി അനാർക്കലി മരയ്കാർ

ഗോകുൽ സുരേഷ് , അനാർക്കലി മരയ്ക്കാർ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് ഗഗനചാരി. സാജൻ ബേക്കറി ഫെയിം അരുൺ ചന്തു സംവിധാനം ചെയ്യുന്ന സിനിമ വിനായക ഫിലിംസ് നിർമ്മിക്കുന്നു. ഫെബ്രുവരിയിൽ ആരംഭിച്ച ചിത്രീകരണം അവസാനഘട്ടത്തിലാണ്. 1950കളിലെ ഒരു സയൻസ് ഫിക്ഷന്‍ കോമഡി സിനിമയാണിത്. സിനിമയിൽ അനാർക്കലി ഏലിയനായെത്തുന്നു.

ഭൂമിയിൽ മനുഷ്യന്‍റെ സംസ്കാരത്തെ കുറിച്ച് പഠിക്കാനെത്തുന്ന കഥാപാത്രമാണ് അനാർക്കലിയുടേതെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് മലയാളികൾ താമസിക്കുന്ന ഒരു ഫ്ലാറ്റിലാണ് ഏലിയനെത്തുന്നത്. ഗോകുൽ സുരേഷിനൊപ്പം, പ്രശസ്ത നടൻ ഗണേഷ് കുമാർ,അജു വർഗ്ഗീസ് എന്നിവരുമെത്തുന്നു.

ഗഗനചാരി അരുൺ ചന്തുവിന്‍റെ മൂന്നാമത് സംവിധാനമാണ്. ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രമായെത്തുന്നു. രണ്ട് വർഷത്തോളമായി വൈകിയിരിക്കുകയാണ് റിലീസ്. അരുൺ ചിത്രം സാജൻ ബേക്കറി അജുവര്‍ഗ്ഗീസ്, ലെന എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഗണേഷ് കുമാർ ഈ സിനിമയിലും പ്രധാന വേഷത്തിലെത്തുന്നു.