Categories
Film News

ആനപ്പറമ്പിലെ വേൾഡ് കപ്പ് : ആന്റണി വർ​ഗ്​ഗീസിന്റെ പുതിയ സിനിമയുടെ ടീസർ റിലീസ് ചെയ്തു

ഫുട്ബോൾ ബേസ്ഡ് സിനിമ ആനപറമ്പിലെ വേൾഡ് കപ്പിൽ ആന്റണി വർ​ഗ്​ഗീസ് നായകനാകുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. കുറെ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതാണ് ടീസറിൽ. ആന്റണി വർ​ഗ്​ഗീസ് അവരുടെ കോച്ച് ആണെന്നാണ് സൂചന. ബാലു വർ​ഗ്​ഗീസ്, ലുഖ്മാൻ എന്നിവർ അവരോടൊപ്പമെത്തുന്നു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ ടീസറിൽ എത്തുന്നു. നിരവധി പുതുമുഖങ്ങൾ സിനിമയുടെ ഭാ​ഗമാകുന്നു. ഓഡിഷനിലൂടെയാണ് എല്ലാവരേയും തിരഞ്ഞെടുത്തത്. 9 വയസ്സുള്ള കുട്ടിയാണ് ചിത്രത്തിലെ മറ്റൊരു നായകന്‌‍.

നവാ​ഗതനായ നിഖിൽ പ്രേമരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ആനപറമ്പിലെ വേൾഡ്കപ്പ്. ഫൈസൽ ലത്തീഫ് , സ്റ്റാൻലി സി എസ് എന്നിവർ ചേർന്ന് അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിച്ചിരിക്കുന്നു.

അണിയറയിൽ ഓപ്പറേഷൻ ജാവ ഫെയിം ഫായിസ് സിദ്ദീഖ് – ക്യാമറ, ജേക്ക്സ് ബിജോയ് – സം​ഗീതം, നൗഫൽ അബ്ദുള്ള , ജിത്ത് ജോഷി – എഡിറ്റിം​ഗ് എന്നിവരാണുള്ളത്.