ആന്റണി വര്‍ഗ്ഗീസ് ഫുട്ബോള്‍ ബേസ്ഡ് ചിത്രവുമായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമൊരുക്കുന്നത് നിഖില്‍ പ്രേംരാജ് ആണ്. അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍സ് ബാനറില്‍ സ്റ്റാന്‍ലി സിഎസ്, ഫൈസല്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. കോട്ടക്കലില്‍ ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നു. പൂജ ചടങ്ങുകള്‍ക്ക് ടീമിലെ മിക്കവരും എത്തിയിരുന്നു. ആന്റണി വര്‍ഗ്ഗീസ്, ടൊറോന്റോ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പോയിരിക്കുന്നതിനാല്‍ അദ്ദേഹം എത്തിയിരുന്നില്ല.
മലബാര്‍ റീജിയണിലെ ഫുട്ബോള്‍ കളിയെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ടീനേജ് ആക്ടേഴ്സിനായി ടീം അടുത്തിടെ കാസ്റ്റിംഗ് കോള്‍ വിളിച്ചിരുന്നു. ഫുട്ബോള്‍ കളിക്കാനറിയുന്നവരെയാണ് വിളിച്ചത്. പുതുമുഖം ഫായിസ് സിദ്ദീഖ് ക്യാമറയും ,ജേക്ക്സ് ബിജോയ് മ്യൂസികും ചെയ്യുന്നു. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. കൂടൂതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.