Categories
Film News

എമി ജാക്സൺ വിവാഹിതാകുന്നുെവന്ന് റിപ്പോർട്ട്; വരൻ ബ്രിട്ടീഷ് സ്വദേശിയായ ശത കോടീശ്വരൻ

തെന്നിന്ത്യൻ ലോകത്തിന് മദ്രാസ് പട്ടണം എന്ന സിനിമയിലൂടെയാണ് നടി എമി ജാക്സണെ പരിചയം. മികവാർന്ന അഭിനയത്തിലൂടെ തെന്നിന്ത്യൻ ലോകത്ത് തന്റെതായൊരിടം നേടിയെടുത്ത എമി വിവാഹിതയാകുന്നു. അഭിനയവും സൗന്ദര്യവും ഒത്തു ചേർന്ന എമി തങ്ക മകൻ, ഐ,  2.0, തെരി, കൂടാതെ തെലുങ്ക് ,തമിഴ്, ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് താരം വിവാഹ നിശ്ചയം കഴിഞ്ഞതായി വ്യക്തമാക്കിയത്. ബ്രിട്ടീഷ് സ്വദേശിയായ ജോർജ് ആണ് വരൻ.
ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രുൂപ്പിന്റെ സ്ഥാപകനും ആയ ആൻഡ്രിയാസിന്റെ മകനാണ്  ജോർജ്.  2015 മുതൽ ഇരുവരും  പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു, എന്നാൽ അന്നൊക്കെയും താരം അത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
പൂർണ്ണമായും വ്യക്തമാകാത്ത തരതതിലുള്ള പല ചിത്രങ്ങളും താരം നേരത്തെയും പോസ്റ്റ് ചെയ്തിരുന്നു, ജോർജിനോടൊപ്പമാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നടി തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്.
പുതു വർഷത്തിൽപുതു യാത്ര തുടങ്ങിയെന്നും ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെൺകുട്ടി താനാണെന്നും എമി ഇൻസ്ററഗ്രാമിൽ കുറിച്ചിരുന്നു.