Categories
Film News

അമ്മിണിപ്പിള്ള വെട്ടുകേസ് : ബ്രോ ഡാഡി തിരക്കഥാക്കൃത്ത് ശ്രീജിത് സംവിധാനം ചെയ്യുന്ന സിനിമയിൽ ബിജു മേനോൻ നായകനാകുന്നു

ബിജു മേനോൻ നവാ​ഗതസംവിധായകനായ ശ്രീജിത് ഒരുക്കുന്ന സിനിമയിൽ നായകനാകുന്നു. ജി ആർ ഇന്ദു ​ഗോപന്റെ പ്രശസ്ത കഥ അമ്മിണിപ്പിള്ള വെട്ടുകേസ് ബി​ഗ്സ്ക്രീനിലേക്കെത്തുകയാണ്. അടുത്തിടെ ഒരഭിമുഖത്തിൽ സംവിധായകൻ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നറിയിച്ചിരുന്നു. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബ്രോ ഡാഡി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ തിരക്കഥാക്കൃത്തായും അരങ്ങേറുകയാണ് ശ്രീജിത്. പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി എന്റർടെയ്നർ ആണ്. ബിബിൻ മാളിയേക്കലുമായി ചേർന്ന് ശ്രീജിത് എഴുതുന്നു. മോഹൻലാൽ , പൃഥ്വിരാജ് എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷ​ഹീർ, കനിഹ, മുരളി ​ഗോപി എന്നിവരും ചിത്രത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.