സംവിധായകന് ജോണ്‍ പോള്‍ ജോര്‍ജ്ജ് ,ഗപ്പി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന് രണ്ടാമത്തെ സിനിമയുമായി എത്തുകയാണ്. അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സൗബിന് ഷഹീര്‍ നായകനായെത്തുന്നു. നസ്രിയ നസീമിന്റെ സഹോദരന് നവീന്‍ നസീം, പുതുമുഖം തന്വി റാം എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങള്‍. സിനിമയുടെ ടീസര്‍ ദുല്‍ഖര്‍ സല്മാന് തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
റിപ്പോര്‍ട്ടുകളനുസരിച്ച് അമ്പിളി ഒരു റോഡ് ഫിലിം ആണ്, സൗബിന് ടൈറ്റില്‍ റോളിലാണെത്തുന്നത്. തന്വി ടിന എന്ന കഥാപാത്രമായെത്തുന്നു. സൗബിന്റെ നായികയായാണ് താരമെത്തുന്നത്. നവീന്‍ ഒരു അഡ്വഞ്ചര്‍ ജങ്കിയായെത്തുന്നു. വിവിധ സംസ്ഥാനങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഷരണ്‍ വെലായുധന്, പരസ്യരംഗത്ത് പ്രശസ്തനായ സിനിമാറ്റോഗ്രാഫര്‍ ആണ് സിനിമയില്‍ ക്യാമറ ചെയ്യുന്നത്.
വിഷ്ണു വിജയ്, ബാക്ക്ഗ്രൗണ്ട് സംഗീതമൊരുക്കുന്നു. കിരണ്‍ ദാസ് എഡിറ്റിംഗ്. മുകേഷ് ആര് മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന ഇ4എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.