Categories
Film News

അമ്പലമുക്കിലെ വിശേഷങ്ങൾ പുതിയ പോസ്റ്റർ ഷെയർ ചെയ്ത് ടൊവിനോ തോമസ്

സുരേഷ്​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷിന്റെ പുതിയ സിനിമയാണ് അമ്പലമുക്കിലെ വിശേഷങ്ങൾ.ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഉമേഷ് കൃഷ്ണന്റേതാണ്. ശരത്ചന്ദ്രൻ നായർ , ചാന്ദ് ക്രിയേഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

കഴിഞ്ഞ ദിവസം, ടൊവിനോ തോമസ് സിനിമയുടെ പുതിയ പോസ്റ്റർ ഷെയർ ചെയ്തു.

Unveiling the new poster of #AmbalamukkileVisheshangal, starring dear Gokul Suresh.. directed by Jayaram Kailas, produced by J. Sarathchandran Nair!! All the best to the entire team! 😊👍🏼

Posted by Tovino Thomas on Wednesday, May 5, 2021

​ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ഒരു ഫീൽ ​ഗുഡ് സിനിമയാണിതെന്നാണ് പോസ്റ്ററിലെ സൂചനകൾ. ലാൽ, ​ഗണപതി, ഷഹീൻ സിദ്ദീഖ്, ധർമ്മജൻ ബോൾ​ഗാട്ടി, ഇഷാനി, മറീന മിഖായേൽ, ബിജു കുട്ടൻ, സുധീർ കരമന, മേജർ രവി, ഹരികൃഷ്ണൻ, മുരളി ചന്ദ്, സോന നായർ, ശ്രയാനി, കൂട്ടിക്കൽ ജയചന്ദ്രൻ, ഷാജു ശ്രീധർ, നോബി, ഉല്ലാസ് പന്തളം, സുനിൽ സുഖദ, അനീഷ് ജി മേനോൻ, വനിത കൃഷ്ണചന്ദ്രൻ എന്നിവർ സ​ഹതാരങ്ങളായെത്തുന്നു.
അബ്ദുൾ റ​ഹീം സിനിമാറ്റോ​ഗ്രഫിയും രഞ്ജൻ എബ്രഹാം എഡിറ്റിം​ഗും നിർവഹിക്കുന്നു. അരുൾ ദേവ്, രഞ്ജിൻ രാജ് എന്നിവർ ചേർന്ന് സം​ഗീതമൊരുക്കുന്നു. രഞ്ജിൻ രാജ് ആണ് പശ്ചാത്തലസം​ഗീതമൊരുക്കുന്നത്.