Categories
Film News

ആമസോണ്‍ പ്രൈം സീരീസ് ബ്രീത്ത് സെക്കന്റ് സീസണ്‍, റിലീസ് തീയ്യതി

ആമസോണ്‍ പ്രൈം വെബ്‌സീരീസ് ബ്രീത്ത് തിരിച്ചുവരുന്നു. ആദ്യസീസണ്‍ വിജയത്തിന് ശേഷം പുതിയ താരങ്ങളും അണിയറക്കാരുമായാണ് തിരികെയെത്തുന്നത്. ആര്‍ മാധവന്‍, അമിത് സാദ് എന്നിവരായിരുന്നു ആദ്യ സീസണില്‍ പ്രധാനകഥാപാത്രങ്ങള്‍. രണ്ടാംസീസണില്‍ അമിത് സാദ് പോലീസ് വേഷത്തില്‍ തുടരുന്നു. അഭിഷേക് ബച്ചന്‍, ആദ്യമായി വെബ്‌സീരീസിലെത്തുകയാണ് രണ്ടാം സീസണ്‍ ബ്രീത്തിലൂടെ.

സൗത്ത് ഇന്ത്യന്‍ താരം നിത്യ മേനോന്‍, കഴിഞ്ഞ വര്‍ഷം മിഷന്‍ മംഗല്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കെത്തിയ താരം ബ്രീത്ത് 2വിന്റെ ഭാഗമാകുന്നു. അഭിഷേകിനെ പോലെ തന്നെ താരത്തിന്റെയും ആദ്യ വെബ്‌സീരീസ് ആണിത്.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആമസോണ്‍ പ്രൈമില്‍ ജൂലൈ 10മുതല്‍ ബ്രീത്ത് 2 തുടങ്ങുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.