ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് ബോക്സോഫീസില്‍ വിജയത്തോടെ മുന്നേറുന്നതിനിടെയാണ് ലോകഡൗണ്‍ വന്നെത്തിയത്. ആമസോണ്‍ പ്രൈം ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. മെയ് 1മുതല്‍ ഓണ്‍ലൈനില്‍ ചിത്രം ലഭ്യമാകും.
നവാഗതനായ അഖില്‍ പോള്‍, അനസ് ഖാന് കൂട്ടുകെട്ട് ഒരുക്കിയ ക്രൈം ഇന്‍വസ്റ്റിഗേറ്റിവ് ത്രില്ലര്‍ സിനിമയാണിത്. പെണ്‍കുട്ടികളെ തുടര്‍ച്ചയായി തട്ടികൊണ്ടുപോയി കൊലപ്പെടുത്തുന്ന കേസാണ് അന്വേഷണത്തിനെത്തുന്നത്. ഫോറന്‍സിക് സയന്‍സിന് പ്രാധാന്യം കൊടുത്തുകൊണ്ടൊരുക്കിയിരിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ടൊവിനോ തോമസ് മെഡികോ ലീഗല്‍ അഡൈ്വസറായെത്തുന്നു. മംമ്ത മോഹന്‍ദാസ് ഐപിഎസ് ഓഫീസറായും. റെബാ മോണിക ജോണ്‍, രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്, റോണി ഡേവിഡ്, ധനേഷ് ആനന്ദ്, അന്‍വര്‍ ഷരീഫ്, ശ്രീകാന്ത് മുരളി, ജിനു ജോണ്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നു.
ഫോറന്‍സിക് നിര്‍മ്മിച്ചിരിക്കുന്നത് നേവിസ് സേവിയര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്ന് ജൂവിസ് പ്രൊഡക്ഷന്‍സ്, രാജു മല്ലിയത്ത് രാഗം മൂവീസ് എന്നീ ബാനറുകളാണ്.