സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിന്റെ വിജയത്തിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. പാട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനാകുന്നത് ഫഹദ് ഫാസില്‍. സക്കറിയ തോമസ്, ആല്വിന് ആന്റണി എന്നിവര്‍ ചേര്‍ന്ന് യുജിഎം എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. അല്‍ഫോണ്‍സ് ഫേസ്ബുക്ക് പേജിലൂടെ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. താരങ്ങളേയും അണിയറക്കാരേയും അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു സംഗീതസിനിമ പ്ലാന്‍ ചെയ്യുകയായിരുന്നു അള്‍ഫോണ്‍സ്. പ്രൊജക്ടിനായി വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സംഗീതം അറിയുകയും ചെയ്തു. തിരക്കഥയും സംവിധാനവും കൂടാതെ അല്‍ഫോണ്‍സ് തന്നെയാണ് സിനിമയുടെ സംഗീതം ഒരുക്കുന്നതും.
കാളിദാസ് ജയറാം ആയിരുന്നു സംവിധായകന്റെ ആദ്യ ചോയ്സ് എങ്കിലും പിന്നീട് കാളിദാസ് മറ്റു തിരക്കുകള്‍ കാരണം ഒഴിവാകുകയായിരുന്നു. ഫഹദ് ഫാസിലിനൊപ്പം സംവിധായകനെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമ രണ്ട് ഭാഷകളിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അള്‍ഫോണ്‍സ് തന്നെ സിനിമ പൂര്‍ണമായും മലയാളത്തിലായിരിക്കുമെന്നറിയിച്ചിരിക്കുകയാണ്.