അല്‍ഫോണ്‍സ് പുത്രന് പ്രേമം സിനിമ ഇറങ്ങിയിട്ട് നാലുവര്‍ഷത്തോളമായി. അതിനുശേഷം സംവിധായകന് ഒരു അവധിയിലായിരുന്നു. ഇപ്പോള്‍ തമിഴില്‍ ഒരു സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രം എടുക്കാന്‍ ഒരുങ്ങുകയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്. ഫേസ്ബുക്കില്‍ ആരാധകരോടുള്ള സാധാരണ ഇന്ററാക്ഷനിടെ അടുത്ത പ്രൊജക്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു.
അല്‍ഫോണ്‍സ് പറഞ്ഞത് തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായി. എന്നാല്‍ സംഗീതത്തിലുള്ള തന്റെ അറിവ് കൂട്ടാനുള്ള പ്രയത്നത്തിലാണ് താനിപ്പോള്‍ എന്നാണ് അറിയിച്ചത്. മുമ്പത്തെ രണ്ട് സിനിമകളായ നേരം, പ്രേമം എന്നിവ പോലെതന്നെയാവും പുതിയ സിനിമയും.
അല്‍ഫോണ്‍സിന്റെ പുതിയ തമിഴ് സിനിമയില്‍ കാളിദാസ് ജയറാം നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ സ്ഥിരം ടെക്നികല്‍ ടീമംഗങ്ങളായ സിനിമാറ്റോഗ്രാഫര്‍ ആനന്ദ് സി ചന്ദ്രന്, കമ്പോസര്‍ രാജേഷ് മുരുഗേശന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.