Categories
Film News

അല്‍ഫോണ്‍സ്‌ പുത്രന്‍ പാട്ട്‌, റെക്കോര്‍ഡിംഗ്‌ തുടങ്ങി

പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍ അടുത്തതായി ഒരു മ്യൂസികല്‍ സിനിമ ഒരുക്കുന്നു. പാട്ട്‌, എന്ന്‌ പേരിട്ടിരിക്കുന്ന സിനിമയില്‍ ഫഹദ്‌ ഫാസില്‍, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്നു. അല്‍ഫോണ്‍സ്‌ പുതിയ സിനിമയ്‌ക്കായി നീണ്ട നാളായി ഒരുങ്ങുകയായിരുന്നു. സിനിമയ്‌ക്ക്‌ വേണ്ടി പ്രൊഫഷണലായി സംഗീതമഭ്യസിക്കുകയും ചെയ്‌തു. ചിത്രത്തില്‍ കമ്പോസറായി അല്‍ഫോണ്‍സ്‌ എത്തുന്നു. സംവിധാനം കൂടാതെ, തിരക്കഥയും, സംഗീതവും എഡിറ്റിംഗും അല്‍ഫോണ്‍സ്‌ തന്നെയാണ്‌.

Happy to announce that Lady Superstar Nayanthara is joining our feature film ‘Paattu’. The hero is Fahadh Faasil and the heroine is Nayanthara. Will announce further updates about cast and crew soon . 🙂 🙂 🙂 🙂

Posted by Alphonse Puthren on Saturday, December 19, 2020

കഴിഞ്ഞ ദിവസം , പാട്ട്‌ റെക്കോര്‍ഡിംഗ്‌ സെഷനിലെ ഫോട്ടോകള്‍ അല്‍ഫോണ്‍സ്‌ ഷെയര്‍ ചെയ്‌തിരുന്നു. നടന്‍ നീരജ്‌ മാധവ്‌, സിനിമാറ്റോഗ്രാഫര്‍ ആനന്ദ്‌ സി ചന്ദ്രന്‍ തുടങ്ങിയവരെല്ലാം കൊച്ചിയിലെ ഓഡിയോ ജീന്‍ സൗണ്ട്‌ സ്‌റ്റുഡിയോയില്‍ എത്തിയിരുന്നു.

പാട്ട്‌ സിനിമാറ്റോഗ്രാഫര്‍ ആനന്ദ്‌ സി ചന്ദ്രന്‍ ആണ്‌. അല്‍ഫോണ്‍സിന്റെ മുന്‍ സിനിമകളിലും ഇദ്ദേഹമുണ്ടായിരുന്നു. വിഷ്‌ണു ഗോവിന്ദ്‌, ശ്രീശങ്കര്‍ ടീമിന്റേതാണ്‌ സൗണ്ട്‌ ഡിസൈന്‍. സക്കറിയ തോമസ്‌, ആല്‍വിന്‍ ആന്റണി എന്നിവര്‌ ചേര്‍ന്ന്‌ യുജിഎം എന്റര്‍ടെയ്‌ന്‍മെന്റ്‌സ്‌ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.