Categories
Film News

ആരും കാണാതെ, ഹൃദയം തൊടുന്ന പാട്ടുമായി അള്ള് രാമേന്ദ്രൻ; മനോഹര ഗാനാം കാണാം

ചാക്കോച്ചന്റെ അള്ള് രാമേന്ദ്രനിലെ ഗാനം പുറത്തിറങ്ങി. അപർണ്ണ ബാലമുരളിയും കൃഷ്ണ ശങ്കറും അഭിനയിച്ച ആരും കാണാതെ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.
മനോഹരമായ ഗാനവും പ്രണയാർദ്ര നിമിഷങ്ങളും ചേർന്ന് ഗാനത്തിന്റെ ഭംഗി കൂട്ടുന്നു. ലളിതമായ വരികളും മികച്ച ഗാനാലാപനവും പാട്ട് കേട്ടിരിക്കാൻ നമ്മെ  പ്രേരിപ്പിക്കും.
അദീഫ് മുഹമ്മദാണ് ഗായകൻ. ബികെ ഹരി നാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്മാനാണ്.   25000 രൂപയ്ക്ക്  പോരാട്ടമെന്ന ചിത്രമൊരുക്കി കേരളത്തെ ഞെട്ടിച്ച ബിലഹരിയാണ് അള്ള് രാമേന്ദ്രന്റെ സംവിധായകൻ.

ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്  ജിംഷി ഖാലിദാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.
ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ എന്നിവർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 2019 ലെ ആദ്യ കുഞ്ചാക്കോ ബോബൻ ചിത്രമാണ് അള്ള് രാമേന്ദ്രൻ. നേരത്തെ പുറത്തിറങ്ങിയ അള്ള് രാമേന്ദ്രന്റെ ടീസർ ട്രെൻഡിങ്ങിൽ ഒന്നാമതായിരുന്നു.
കോമഡി ത്രില്ലറായാണ് ചിത്രം പുറത്തിറങ്ങു്ന്നത് . ചാക്കോച്ചൻ ഇത് വരെ ചെയ്ത എല്ലാ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും അള്ള് രാമേന്ദ്രനിലെ കഥാപാത്രം.