Categories
Film News

ചാക്കോച്ചൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം അള്ള് രാമേന്ദ്രൻ തിയേറ്ററുകളിലെത്തി

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രം അള്ള് രാമേന്ദ്രൻ തിയേറ്ററുകളിലെത്തി . നൂറിലധികം തിയേറ്ററുകളിലാണ് അള്ള് രാമേന്ദ്രൻ റിലീസ് ചെയ്തിരിയ്ക്കുന്നത്.
അള്ള് രാമേന്ദ്രനിലെ നീരജിന്റെ ഡപ്പാം കൂത്ത് ഡാൻസുമായെത്തിയ ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിയ്ച്ചത്, സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു  നീരജിന്റെ ഡാൻസ്.
കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റ പോസ്റ്ററുകൾക്കടക്കം വൻ സ്വീകരണമാണ് ലഭിയ്ച്ചിരുന്നത്. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റ പോസ്റ്ററുകൾക്കടക്കം വൻ സ്വീകരണമാണ് ലഭിയ്ച്ചിരുന്നത്. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
2019  ലെ ആദ്യ ചാക്കോച്ചൻ ചിത്രമായിരിയ്ക്കും അള്ള് രാമേന്ദ്രൻ. ചിത്രത്തിന്റെ പുറത്ത് വിട്ട ടീസർ യൂട്യൂബിൽ ട്രെൻഡിംങ് ലിസ്റ്റിൽ ഒന്നാമതെത്തിയിരുന്നു . അപർണ്ണ ബാലമുരളി, ചാന്ദ്നി ശ്രീധർ , ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായെത്തുന്നു. കോമഡി ത്രില്ലർ ഗണത്തിലാണ് ചിത്രം എത്തിയത്.