അല്ലു അർജ്ജുൻ, ഹിറ്റ് സംവിധായകൻ സുകുമാർ എന്നിവർ ഒന്നിക്കുന്ന സിനിമയാണ് പുഷ്പ. അണിയറക്കാർ സിനിമ ആഗസ്ത് 13ന് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണിപ്പോൾ. തെലുഗ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നു.
ആര്യ, ആര്യ 2 തുടങ്ങിയ സിനിമകൾക്ക് ശേഷം അല്ലു അർജ്ജുൻ സംവിധായകൻ സുകുമാർ, കമ്പോസർ ദേവി ശ്രീ പ്രസാദ് എന്നിവർക്കൊപ്പം വീണ്ടുമെത്തുന്ന സിനിമയാണ് പുഷ്പ.
പുഷ്പയിൽ രശ്മിക മന്ദാന നായികയായെത്തുന്നു. പ്രകാശ് രാജ്, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ് അനീഷ് കുരുവിള എന്നിവരാണ് മറ്റു താരങ്ങൾ.