Categories
Film News teaser

വൈറലായി അല്ലു അർജ്ജുൻ ചിത്രം പുഷ്പ ടീസർ

അല്ലു അർജ്ജുൻ നായകനായെത്തുന്ന പുഷ്പ ടീസർ 24മണിക്കൂറിനുള്ളിൽ കണ്ടത് 25മില്ല്യണിലധികം ആളുകൾ. ടോളിവു‍ഡിൽ 24മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ആളുകൾ കാണുന്ന ക്യാരക്ടർ ടീസർ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് അല്ലു അർജ്ജുൻ ചിത്രം പുഷ്പ.

ആ​ഗസ്ത് 13നാണ് പുഷ്പ റിലീസ് ചെയ്യുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജ്ജുൻ, സുകുമാർ കൂട്ടുകെട്ടിന്റെ സിനിമയാണ് പുഷ്പ. മലയാളി താരം ഫഹദ് ഫാസിൽ സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നു.

തെലു​ഗിനൊപ്പം മലയാളം, ഹിന്ദി, തമിഴ്, കന്ന‍ഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നു. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ , അജയഘോഷ് എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. സൗണ്ട് ഡിസൈനിം​ഗ് ചെയ്യുന്ന ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ആണ്. മുറ്റംസെട്ടി മീഡിയയുമായി ചേര്ന്ന് മൈത്രി മൂവി മേക്കേഴ്സ് സിനിമ നിർമ്മിക്കുന്നു.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ക്യാമറയും, കാർത്തിക് ശ്രീനിവാസ് എഡിറ്റിം​ഗും നിർവഹിക്കുന്നു. പീറ്റർ ഹെയ്ൻ, രാം ലക്ഷ്മൺ എന്നിവർ ചേർന്ന് സംഘട്ടനമൊരുക്കിയിരിക്കുന്നു.