അല്ലു അര്‍ജ്ജുന്റെ പുതിയ സിനിമ എഎ20 എന്ന് തത്കാലം പേരിട്ടിരിക്കുന്ന സിനിമ പൂജചടങ്ങുകളോടെ തുടങ്ങി. ഹിറ്റ് സംവിധായകന് സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്നു. സൗത്ത് ഇന്ത്യന്‍ സെന്സേഷന് രശ്മിക മന്ദാന നായികയായെത്തും. തമിഴ് നടന് വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നു.
തെലുഗിലെ വിജയ് സേതുപതിയുടെ മൂന്നാമത്തെ സിനിമയാണ് എഎ20. ചിരഞ്ജീവി സിനിമ സെയാ രാ നരസിംഹറെഡ്ഡിയായിരുന്നു ആദ്യസിനിമ. വൈഷ്ണവ് തേജിന്റെ വരാനിരിക്കുന്ന ഉപ്പേന എന്ന സിനിമയിലും വിജയ് സേതുപതി വില്ലന്‍ വേഷം ചെയ്യുന്നു. തമിഴില്‍ വിജയ് സേതുപതി നെഗറ്റീവ് വേഷം ഒരിക്കല്‍കൂടി ചെയ്യുകയാണ് ദളപതി 64ല്‍.
എഎ20 ഒരു ആക്ഷന്‍ എന്റര്ടെയ്നര് ആണ്. അല്ലു അര്ജ്ജുന് സുകുമാര്‍ ടീമിന്റെ മൂന്നാമത്തെ സിനിമ. ആര്യ, ആര്യ 2, 100% ലവ്, നന്നാക്കു പ്രേമതോ എന്നീ സിനിമകളിലൂടെ പ്രശസ്തനാണ് സംവിധായകന്. രാം ചരണ്‍ സിനിമ രംഗസ്ഥലം ആയിരുന്നു അവസാനസിനിമ. എല്ലാ ഭാഗത്തുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
അല്ലു അര്‍ജ്ജുന്റെ അടുത്ത റിലീസ് ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന അല വൈകുണ്ഠപുരംലോ ആണ്. സംക്രാന്തി റിലീസായി ജനുവരിയില്‍ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.