Categories
Film News teaser

അലരെ നീയെന്നിലെ: മെമ്പർ രമേശൻ ഒമ്പതാം വാർഡ് പുതിയ ഗാനടീസർ

മെമ്പർ രമേശൻ ഒമ്പതാംവാർഡ് അണിയറക്കാർ പുതിയഗാനടീസർ പുറത്തിറക്കി. അലരേ നീയെന്നിലേ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. ഐറാൻ, നിത്യ മാമ്മന്‍ എന്നിവർ ചേർന്നാലപിച്ചിരിക്കുന്നു. ശബരീഷ് വർമ്മയുടെതാണ് വരികൾ. അർജ്ജുൻ അശോകൻ , ലഡു ഫെയിം ഗായത്രി അശോക് എന്നിവർ എത്തുന്ന ഒരു റൊമാന്‍റിക് ഗാനമാണിത്.

മെമ്പർ രമേശൻ 9വാർഡ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആന്‍റോ ജോസ് പെരേര, എബി ട്രീസ പോൾ എന്നിവരാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ഒരു മുഴുനീള പൊളിറ്റിക്കല്‍ എന്‍റർടെയ്നര്‍ ആണ് സിനിമ. അർജ്ജുൻ അശോകൻ, നായകൻ ഒഎം രമേശൻ ആയെത്തുന്നു. സാബുമോൻ, മാമുക്കോയ, ജോണി ആന്‍റണി, സാജു കൊടിയൻ എന്നിവർ രാഷ്ട്രീയക്കാരായെത്തുന്നു.

ചെമ്പന്‍ വിനോദ് ജോസ്, ശബരീഷ് വർമ്മ, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, മറീന മിഖായേൽ എന്നിവരാണ് സഹതാരങ്ങളായെത്തുന്നത്. എൽദോ ഐസക് സിനിമാറ്റോഗ്രാഫര്‍, സംഗീതം കൈലാസ് മേനോൻ, ദീപു ജോസഫ് എഡിറ്റർ എന്നിവരാണ് അണിയറയിൽ.

ബോബൻ- മോളി കൂട്ടുകെട്ട് ബോബൻ-മോളി എന്‍റർടെയ്ൻമെന്‍റ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.