Categories
Film News teaser

അല വൈകുണ്ഠപുരംലോ ടീസര്‍ കാണാം

അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന അല വൈകുണ്ഠപുരംലോ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. മുന്നോടിയായി അണിയറക്കാര്‍ സിനിമയുടെ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. രണ്ട് നായികമാരുള്‍പ്പെടെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. പൂജ ഹെഡ്‌ജെ, നിവേദ പേത്തുരാജ് എന്നിവരാണ് നായികമാര്‍. തബു, സുശാന്ത്, നവദീപ്, ജയറാം, സത്യരാജ്, രാജേന്ദ്രപ്രസാദ്, വെണ്ണല കിഷോര്‍, ബ്രഹ്മാജി, സുനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

മൂന്ന് ജനറേഷനുകളെ ഫോകസ് ചെയ്തുള്ള ഒരു റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. ജയറാം അല്ലു അര്‍ജ്ജുന്റെ അച്ഛനായാണ് ചിത്രത്തിലെത്തുന്നത്. താരത്തിന്റെ സിനിമയിലെ സ്‌റ്റൈലിഷ് ലുക്ക് നേരത്തെ ചര്‍ച്ചയായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പായി സിനിമയ്ക്കു വേണ്ടി ജയറാം ഭാരം കുറച്ചിരുന്നു. പ്രശസ്ത താരം തബു ജയറാമിന്റെ ജോഡിയായെത്തുന്നു.

സംക്രാന്തി റിലീസായാണ് അല വൈകുണ്ഠപുരം എത്തുന്നത്. എസ് രാധാകൃഷ്ണ, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് ഗീത ആര്‍ട്‌സ് ഹാരിക ആന്റ് ഹാസിനി ക്രിയേഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.