അല്‍ മല്ലു ട്രയിലര്‍ എത്തി. ബോബന് സാമുവല്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന സിനിമ സ്ത്രീ കേന്ദ്രീകൃതമാണ്. ജനപ്രിയന്, റോമന്‍സ് എന്നീ ചിത്രങ്ങളൊരുക്കിയിട്ടുണ്ട്.
സിനിമയില്‍ നമിത പ്രമോദ്, മിയ ജോര്‍ജ്ജ്, ലാല്‍, ഷീലു എബ്രഹാം, ധര്മ്മജന് ബോള്‍ഗാട്ടി, രശ്മി ബോബന് എന്നിവര്‍ സിനിമയിലെത്തുന്നു. ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു.
അണിയറയില്‍ വിവേക് മേനോന്, ക്യാമറ, ജോസഫ് ഫെയിം രഞ്ജിത് രാജ് സംഗീതം, ദീപു ജോസഫ് എഡിറ്റിംഗ്. സൗണ്ട് ഡിസൈനര്‍ രാജകൃഷ്ണന്, ആക്ഷന്‍ കൊറിയോഗ്രാഫര്‍ മാഫിയ ശശി, കോസ്റ്റിയൂം മെല്‍വി ജെ, വരികള്‍ ബികെ ഹരിനാരായണന് എന്നിവരാണുള്ളത്.
മെഹ്ഫില്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ സജ്ലിസ് മജീദ് അല്‍മല്ലു നിര്‍മ്മിക്കുന്നു.