കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനെ തുടർന്ന് നിരവധി ബോളിവുഡ് സിനിമകൾ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. അവയിൽ റിലീസ് ചെയ്യാനിരിക്കുന്ന പ്രധാന സിനിമയാണ് അക്ഷയ് കുമാർ നായകനാകുന്ന ലക്ഷ്മി ബോംബ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. നവംബർ 9ന് ദീപാവലിക്ക് സിനിമ പ്രീമിയർ ചെയ്യും.
തമിഴ് ബ്ലോക്ക്ബസ്റ്റർ കാഞ്ചന അഥവ മുനി 2 ഒഫീഷ്യൽ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. അക്ഷയ് കുമാർ, കിയാര അദ്വാനി, തുഷാർ കപൂർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. മലയാളിതാരം ബാബു ആന്റണി തമിഴ് വെർഷനിലെ കഥാപാത്രമായി ഹിന്ദിയിലുമെത്തുന്നു. രാഘവ ലോറൻസ് സംവിധാനം ചെയ്യുന്നു.
ഈദ് സീസണിൽ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.