ബോളിവുഡ് സിനിമ മിഷന് മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു. മംഗല്യാന് എന്ന ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ ആസ്പദമാക്കിയാണ് മംഗല്യാന് ഒരുക്കിയിരിക്കുന്നത്. ജഗന് ശക്തി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബല്‍കി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ക്രിയേറ്റിവ് ഡയറക്ടറായും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. അക്ഷയ്കുമാര്‍, വിദ്യ ബാലന്, നിത്യ മേനോന്, തപ്സി പന്നു, സൊനാക്ഷി സിംഹ, ശര്‍മ്മന്‍ ജോഷി, പിങ്ക് ഫെയിം കീര്‍ത്തി കുല്‍ഹാരി എന്നിവര്‍.
മിഷന് മംഗല്‍, ഒരു ശാസ്ത്രജ്ഞന്റെ അവിശ്വസനീയവും യഥാര്‍ത്ഥവുമായ കഥയാണ്.രാകേഷ് ധവാന്, അക്ഷയ് കുമാര്‍ അവതിരിപ്പിക്കുന്ന കഥാപാത്രം. താര ഷിന്‍ഡെ, വിദ്യ ബാലന് അവതരിപ്പിക്കുന്നു. ഇവര്‍ ചേര്‍ന്ന് ഒരു സംഘം ശാസ്ത്രജ്ഞരെ അവരുടെ വ്യക്തിപരമായ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്പേസ് മിഷന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. മാര്സിലേക്കുള്ള ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ്.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ഹോപ് പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്യദിനമായ ആഗസ്റ്റ് 15ന് ലോകമൊട്ടാകെ സിനിമ റിലീസ് ചെയ്യുകയാണ്.